ലിങ്ക്

Wednesday, October 9, 2013

ഒരു കത്ത്


പ്രിയ  കുട്ടുകാരി ,   

ഇന്ന് ഭൂമിയില്‍ 650 കോടിയോളം ജനങ്ങളുണ്ട്. പ്രകൃതി ലൈംഗികാസക്തിയെ മനോഹരമാക്കിയിരുന്നില്ലെങ്കില്‍ ഇങ്ങനെ ജനങ്ങളുണ്ടാകുമായിരുന്നില്ല.

പരസ്​പരം ആകര്‍ഷിക്കപ്പെടുമ്പോഴും ശരീരം സ്വാഭാവികതയോടെ പെരുമാറുന്നു. ആവേശകരമായ സ്‌നേഹം തോന്നുമ്പോള്‍ അത് വേഴ്ചയിലേക്കു നയിക്കുന്നു. ആരെയും വേദനിപ്പിക്കുന്നില്ലെങ്കില്‍, രണ്ടുപേര്‍ക്കും പൂര്‍ണമായും ഇഷ്ടമാണെങ്കില്‍ ലൈംഗികവേഴ്ചയില്‍ യാതൊരു തെറ്റുമില്ല. അത് സ്വാഭാവികമാണ്. അങ്ങനെതന്നെ ആയിരിക്കുകയും വേണം.

ശരീരം സമ്പൂര്‍ണമായൊരു ലൈംഗിക ഉപകരണമാണ്. സെക്‌സിന്റെ പരമകോടിയിലെത്താനും അതാവോളം ആസ്വദിക്കാനുമുള്ള കഴിവ് എല്ലാ മനുഷ്യരിലുമുണ്ട്. സെക്‌സ് ചെയ്യുമ്പോള്‍ അതില്‍ മനസ്സും ശരീരവും പൂര്‍ണമായും അര്‍പ്പിക്കണം.

സെക്‌സ് ഏറ്റവും മനോഹരമാണ്, ഏറ്റവും സ്വാഭാവികമാണ്, മനുഷ്യന് കിട്ടിയിട്ടുള്ള ഒരു വരദാനമാണത്. അത് ആസ്വദിക്കുന്നതില്‍ തെറ്റില്ല, നന്മ മാത്രമേയുള്ളൂ.
യുവത്വവും ആരോഗ്യവും നിലനിറുത്തുന്നതിനുള്ള ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണിത്.
ദീര്‍ഘകാലം ജീവിക്കുന്നവരെല്ലാംതന്നെ എണ്‍പതുകളിലും തൊണ്ണൂറുകളിലുമെല്ലാം ലൈംഗികതയില്‍ താത്പര്യം കാണിച്ചിരുന്നു.

കുടുംബത്തിനു പുറത്തുള്ള ലൈംഗികാസ്വാദനം നമുക്ക് നിഷിദ്ധമാണല്ലോ. ഒരുപക്ഷേ, അതാണ് വേണ്ടതും. പക്ഷേ, ലൈംഗികതാത്പര്യം അടിച്ചമര്‍ത്താനുള്ളതല്ല.

നാല്പതുകളിലും അന്‍പതുകളിലുമൊക്കെയാണ് അത് ഏറ്റവുമധികം ആസ്വദിക്കാന്‍ കഴിയുക.

ആണുങ്ങളുടെ രതിമൂര്‍ച്ഛപോലെ സ്ത്രീകള്‍ക്കും അനുഭവപ്പെടണം. അതിന് കിടക്കയിലെത്തിയാല്‍ പുരുഷന്‍ മുകളില്‍ കയറി ക്ഷീണിക്കുന്നതുവരെ പ്രവര്‍ത്തിച്ചതുകൊണ്ട് കാര്യമില്ല. സ്ത്രീയുടെ വികാരകേന്ദ്രങ്ങളെ ഉണര്‍ത്തണം. അവള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാക്കിക്കൊടുക്കണം. രതിക്കു മുമ്പുള്ള കാമകേളികളില്‍ മുഴുകണം.

രണ്ടുമിനിറ്റ് 'പരിപാടി'കൊണ്ട് എല്ലാം അവസാനിപ്പിച്ച് കൂര്‍ക്കം വലിക്കുന്ന പുരുഷന്‍ സ്ത്രീയിലെ രതിവികാരത്തെ തൊട്ടുണര്‍ത്തിയിട്ടേയുള്ളൂ എന്നു മനസ്സിലാക്കണം. അവരെ കൈപിടിച്ച് മൂര്‍ധന്യാവസ്ഥയിലെത്തിക്കണം.
ആരോഗ്യത്തോടെയും യുവത്വത്തോടെയും ജീവിക്കാന്‍ കഴിയുന്നത് ലൈംഗികാകര്‍ഷണം നിലനിര്‍ത്തുമ്പോഴും ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെ ജീവിതത്തെ ചിട്ടപ്പെടുത്തുമ്പോഴുമാണ്. ഓരോ ദിവസവും ആകര്‍ഷണീയമായി ഒരുങ്ങുക. ജീവിതം ആസ്വദിക്കാനുള്ളതാണ് എന്ന് മനസ്സിലാക്കുക. ജീവിതം ഇന്നാണാരംഭിക്കുന്നത് എന്ന് ചിന്തിച്ച് എഴുന്നേല്‍ക്കുക.
 
സസ്നേഹം ,
ശ്രീക്കുട്ടൻ

No comments:

Post a Comment